ഇരിട്ടിയിൽ എത്തുന്നവരുടെ ദാഹമകറ്റാൻ ഇരിട്ടി റൂറൽ ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യ സംഭാര വിതരണം ആരംഭിച്ചു.

ഇരിട്ടിയിൽ എത്തുന്നവരുടെ ദാഹമകറ്റാൻ ഇരിട്ടി റൂറൽ ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യ സംഭാര വിതരണം ആരംഭിച്ചു.
 ഇരിട്ടി: ചൂട് കടുത്തതോടെ ഇരിട്ടി ടൗണിൽ എത്തുന്ന ആളുകൾക്ക് ദാഹം അകറ്റാൻ  ഇരിട്ടി റൂറൽ ബാങ്കിന്റെ നേതൃത്വത്തിൽ  പഴയ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ സൗജന്യ സംഭാര വിതരണം ആരംഭിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ തണ്ണീർപ്പന്തൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. രവി, ഭരണസമിതി അംഗങ്ങളായ പായം ബാബുരാജ്, വി. ബി. ഷാജു, പി. കെ. അനന്തൻ, ഫക്രുദീൻ തുടങ്ങിയവരും ചടങ്ങ് പങ്കെടുത്തു