വാട്സാപ്പിൽ വിദ്വേഷ സന്ദേശംപ്രചരിപ്പിച്ചതിന് പഴയങ്ങാടിയിൽ ഒരാൾ അറസ്റ്റിൽ

വാട്സാപ്പിൽ വിദ്വേഷ സന്ദേശംപ്രചരിപ്പിച്ചതിന് പഴയങ്ങാടിയിൽ ഒരാൾ അറസ്റ്റിൽ 

 

കണ്ണൂർ : വാട്സാപ്പ് ഗ്രൂപ്പിലൂടെ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രചാരണം നടത്തിയ ആളെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മാടായി ബീച്ച് റോഡിന്‌ സമീപത്തെ അബ്ദുൾ ഖാദർ അബ്ബാസിനെ (63) യാണ് പഴയങ്ങാടി എസ്.ഐ. കെ.കെ. തുളസി അറസ്റ്റ് ചെയ്തത്. മതവിദ്വേഷം പടർത്തുന്ന രീതിയിലുള്ള ശബ്ദവും ചിത്രവും മാടായി വികസന സമിതി എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് പ്രചരിപ്പിച്ചത്. പയ്യന്നൂർ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു.

തിരഞ്ഞെടുപ്പ് വേളകളിൽ ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു