ഹോട്ടൽ ജീവനക്കാരന്‍ ടൂറിസ്റ്റ് ബസില്‍ മരിച്ച നിലയില്‍

ഹോട്ടൽ ജീവനക്കാരന്‍ ടൂറിസ്റ്റ് ബസില്‍ മരിച്ച നിലയില്‍


തിരുവനന്തപുരം: ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മങ്ങാട്ടുകടവ് സ്വദേശി ജയകുമാര്‍(55) ആണു മരിച്ചത്. പാർക്ക്‌ ചെയ്ത ടൂറിസ്റ്റ് ബസിലാണ് മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം ബേക്കറി ജങ്ഷനിലാണ് സംഭവം. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. കുടുംബപ്രശ്നങ്ങളാണു കൃത്യത്തിലേക്കു നയിച്ചതെന്നു സംശയിക്കുന്നതായി പൊലീസ്.

സംഭവത്തില്‍ മ്യൂസിയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.