ഏറണാകുളത്തേക്ക് പോകാൻ വായ്പവാങ്ങിയ കാർ തിരിച്ചുനൽകിയില്ല;ഇരിട്ടി സ്വദേശിയുടെ പരാതിയിൽ രണ്ടു പേർക്കെതിരെ കേസ്

ഏറണാകുളത്തേക്ക് പോകാൻ വായ്പവാങ്ങിയ കാർ തിരിച്ചുനൽകിയില്ല;ഇരിട്ടി സ്വദേശിയുടെ പരാതിയിൽ രണ്ടു പേർക്കെതിരെ കേസ്


ഇരിട്ടി: താൽക്കാലിക ആവശ്യത്തിനായി
വായ്പ വാങ്ങിയ കാർ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു.ഇരിട്ടി പെരിങ്കരിയിലെകാവുങ്ങൽ ഹൗസിൽ അഷ്കർ മുഹമ്മദിൻ്റെ ഭാര്യ ഷെജിലയുടെ പരാതിയിലാണ് ഏറണാകുളത്ത് താമസിക്കുന്ന ഷാക്കീർ കൊടുവള്ളി, സുഹൃത്ത് അലി എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ ഫെബ്രവരി മൂന്നിനാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരിയുടെഭർത്താവിൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ.60.എം. 3825 നമ്പർ മാരുതി ആൾട്ടോ കാറാണ് പ്രതികൾ കൊണ്ടുപോയത്. നാളിതുവരെയായിട്ടും തിരിച്ചുനൽകാത്തതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.