വള്ളിത്തോട്, ആനപന്തി, കോളിക്കടവ്, കരിയാല്‍, ആറളം, അയ്യപ്പന്‍കാവ്, കാക്കയങ്ങാട്, മുഴക്കുന്ന്, നെല്ലൂര്‍, പാറക്കണ്ടം, വിളക്കോട്, ചാക്കാട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് വികാസ് നഗറില്‍ സമാപിച്ചു.

വിമാനത്താവള നഗരമായ മട്ടന്നൂരിനെയും ഇരിട്ടിയെയും ഇളക്കി മറിച്ച് ഡികെ ശിവകുമാറിന്റേയും കെ സുധാകരന്റേയും റോഡ് ഷോ


കണ്ണൂര്‍: വിമാനത്താവള നഗരമായ മട്ടന്നൂരിനെയും ഇരിട്ടിയേയും ഇളക്കിമറിച്ച് ഡി കെ ശിവകുമാറിന്റെയും യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെയും മാസ് എന്‍ട്രി. പതിനായിര കണക്കിന് പ്രവര്‍ത്തകരാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണമായി സംഘടിപ്പിച്ച റോഡ് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയത്.

മട്ടന്നൂര്‍ തലശ്ശേരി റോഡില്‍ കനാല്‍ പരിസരത്തുനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. പ്രവര്‍ത്തികരില്‍ ആവേശം കൊള്ളിച്ചാണ് റോഡ് ഷോ കടന്നു പോയത്. വഴിനീളെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളും ബൈക് റാലികളുമായി ഒപ്പം കൂടി. കാറാട് - നടുവനാട് - പെരിയത്തില്‍ - വെളിയമ്പ്ര എന്നിവിടങ്ങളിലൂടെ പര്യടനം നടത്തിയാണ് റോഡ് ഷോ ഇരിട്ടിയില്‍ സമാപിച്ചത്.


 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തൊരിടത്തും ബിജെപി തരംഗമോ മോദി തരംഗമോ നിലനില്‍ക്കുന്നില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞു. ഇന്‍ഡ്യാ സഖ്യം ദേശീയതലത്തില്‍ സര്‍കാര്‍ രൂപീകരിക്കുമെന്നതില്‍ സംശയം വേണ്ട. നരേന്ദ്രമോദിക്കും ബിജെപി നേതാക്കള്‍ക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ തിരഞ്ഞെടുപ്പ് സമ്മാനിക്കാന്‍ പോകുന്നതെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.

രാവിലെ മാടത്തില്‍ ആരംഭിച്ച സ്ഥാനാര്‍ഥി പര്യടനം വള്ളിത്തോട്, ആനപന്തി, കോളിക്കടവ്, കരിയാല്‍, ആറളം, അയ്യപ്പന്‍കാവ്, കാക്കയങ്ങാട്, മുഴക്കുന്ന്, നെല്ലൂര്‍, പാറക്കണ്ടം, വിളക്കോട്, ചാക്കാട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് വികാസ് നഗറില്‍ സമാപിച്ചു. 

നേതാക്കളായ മാര്‍ട്ടിന്‍ ജോര്‍ജ്, സണ്ണി ജോസഫ്, സജീവ് ജോസഫ്, അബ്ദുര്‍ റഹ് മാന്‍ കല്ലായി, അബ്ദുല്‍ കരീം ചേലേരി, ചന്ദ്രന്‍ തില്ലങ്കേരി, ഇബ്രാഹീം മുണ്ടേരി, രാജീവന്‍ എളയാവൂര്‍, പി എ നസീര്‍, ജൂബിലി ചാക്കോ, കെ പി ഷാജി, ലിസി ജോസഫ്, നസീര്‍ നെലൂര്‍, കെ വേലായുധന്‍, ജെയ്സന്‍ കാരക്കാട്, ഒമ്പാന്‍ ഹംസ, പി കെ ജനാര്‍ദനന്‍, സുരേഷ് മാവില ,കാഞ്ഞിരോളി രാഘവന്‍ മാസ്റ്റര്‍ തുടങ്ങിയ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്തു.