ബൂത്ത് ഏജന്റ് പോളിങ് സ്‌റ്റേഷന് സമീപം കുഴഞ്ഞുവീണു മരിച്ചു

ബൂത്ത് ഏജന്റ് പോളിങ് സ്‌റ്റേഷന് സമീപം കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: കോഴിക്കോട് കുറ്റിച്ചിറയില്‍ എല്‍ഡിഎഫ് ബൂത്ത് ഏജന്റ് കുഴഞ്ഞു വീണു മരിച്ചു. അനീസ് അഹമ്മദ് (70) ആണ് മരിച്ചത്. 16ാം നമ്പര്‍ ബൂത്തിന് സമീപത്ത് വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കെഎസ്ഇബി റിട്ടയേര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ് അനീസ് അഹമ്മദ്. രാവിലെ മുതലേ സംസ്ഥാനത്തെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. കനത്ത ചൂടു തുടങ്ങുംമുമ്പേ വോട്ടു രേഖപ്പെടുത്താനായി പോളിങ്ങ് ബൂത്തിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു.