മണിപ്പൂരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ ബൂത്തുകളില്‍ റീ പോളിങ്

മണിപ്പൂരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ ബൂത്തുകളില്‍ റീ പോളിങ്


ചൊവ്വാഴ്ച ചിങ്ഗായ്, ഉഖ്‌റുല്‍, ഖരോങ് നിയമസഭ മണ്ഡലങ്ങളിലെ ആറ് ബൂത്തുകളിലാണ് റീ പോളിങ് നടത്തുക.

മണിപ്പൂരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ ബൂത്തുകളില്‍ റീ പോളിങ്. ചൊവ്വാഴ്ച ചിങ്ഗായ്, ഉഖ്‌റുല്‍, ഖരോങ് നിയമസഭ മണ്ഡലങ്ങളിലെ ആറ് ബൂത്തുകളിലാണ് റീ പോളിങ് നടത്തുക.

നാല് ബൂത്തുകളില്‍ കഴിഞ്ഞദിവസത്തെ പോളിങ്ങിനിടെ വോട്ടിങ് യന്ത്രങ്ങള്‍ അടിച്ച് തകര്‍ത്തിരുന്നു. 19ന് ആദ്യഘട്ട പോളിങ് നടന്നപ്പോഴും വിവിധയിടങ്ങളില്‍ സംഘര്‍ഷവും വെടിവെപ്പും ഉണ്ടായിരുന്നു. തുടര്‍ന്ന് 11 ബൂത്തുകളിലും റീ പോളിങ് നടത്തിയിരുന്നു. ഇന്നലെ ബിഷ്ണുപൂരില്‍ നടന്ന ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്