ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വൈത്തിരി: ലക്കിടിയിൽ ചുരം കവാടത്തിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. താമരശ്ശേരി കൂടരഞ്ഞി കൂമ്പാറ സ്വദേശിയായ ഫിറോസ് (41) ആണ് മരിച്ചത്.

സഹയാത്രികന് പരിക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ ആശുപ്രതിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ യുവാവ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്