നാളെ പ്രധാനമന്ത്രി കേരളത്തിലെത്തും; എത്തുന്നത് കുന്നംകുളത്തും കാട്ടാക്കടയിലും


നാളെ പ്രധാനമന്ത്രി കേരളത്തിലെത്തും; എത്തുന്നത് കുന്നംകുളത്തും കാട്ടാക്കടയിലും



തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. തിരുവനന്തപുരം കാട്ടാക്കടയിലും ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംംകുളത്തുമാണ് പ്രധാനമന്ത്രി എത്തുന്നത്. രാവിലെ 11 മണിക്ക് ചെറുവത്തൂര്‍ ഗ്രൗണ്ടിലാണ് പൊതു സമ്മേളനം. ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ വന്നിറങ്ങി, ശേഷം റോഡ് മാര്‍ഗമായിരിക്കും സമ്മേളന സ്ഥലത്ത് എത്തുന്നത്.

തിരുവന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലാണ് ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളുടെ സംയുക്ത പൊതുസമ്മേളനം. 11 ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ 12.30ന് ആകും പ്രധാനമന്ത്രി എത്തുക. പ്രവര്‍ത്തകര്‍ 11ന് മുമ്പ് ഗ്രൗണ്ടില്‍ പ്രവേശിക്കണം. നാല് ഗേറ്റുകള്‍ ഇതിനായി കോളേജ് ഗ്രൗണ്ടില്‍ നിര്‍മ്മിച്ചിട്ടുണ്ട്.പ്രധാനമന്ത്രി പ്രധാന കവാടത്തിലൂടെ പ്രത്യേക സുരക്ഷാ പാതയിലൂടെയുമാകും പ്രധാനമന്ത്രി വേദിയിലെത്തുക. പ്രധാനമന്ത്രി ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടി മടങ്ങും.