വല്ലഭന് പുല്ലും ആയുധം; വെറും വടി കൊണ്ട് പുള്ളിപ്പുലിയെ കീഴടക്കി വനം വകുപ്പ് ഉദ്യോ​ഗസ്ഥർ, കൈയടി!

വല്ലഭന് പുല്ലും ആയുധം; വെറും വടി കൊണ്ട് പുള്ളിപ്പുലിയെ കീഴടക്കി വനം വകുപ്പ് ഉദ്യോ​ഗസ്ഥർ, കൈയടി!


ദില്ലി: ശ്രീന​ഗറിലെ ​ഗന്ദേർബൽ ജില്ലയിൽ നാട്ടിലിറങ്ങിയ പുലിയെ വെറും വടികൊണ്ട് കീഴടക്കി കൂട്ടിലാക്കി വനംവകുപ്പ് ഉദ്യോ​ഗസ്ഥർ. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. ബുധനാഴ്ച ഫത്തേപോറ ​ഗ്രാമത്തിലാണ് പുലി ഇറങ്ങിയത്. ഭീതി പരത്തിയ പുലി വളർത്തുമൃ​ഗങ്ങളെ ആക്രമിച്ചു. തുടർന്ന് നാട്ടുകാർ വിവരം വനംവകുപ്പിനെ അറിയിച്ചു. വനംവകുപ്പിനെ രണ്ട് ഉദ്യോ​ഗസ്ഥരാണ് പരിശോധനക്ക് എത്തിയത്. കൈയിൽ മുൻകരുതലുകളോ ആയുധമോ ഒന്നും ഉണ്ടായിരുന്നില്ല. നിർഭാ​ഗ്യവശാൽ ഇവർ വന്ന സമയം പുലി ഇവർക്ക് മുന്നിൽപ്പെട്ടു.

തുടർന്ന് പുലിയെ പിടിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. രണ്ട് പേരുടെയും കൈയിൽ രണ്ട് വടിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ഇതിനിടെ പുലി ഒരുദ്യോ​ഗസ്ഥന്റെ നേർക്ക് ചീറിയടുത്തു. ഇതോടെ മൽപ്പിടുത്തമായി. പുലി ഇയാളുടെ കൈയിൽ കടിച്ചെങ്കിലും പിടി വിട്ടില്ല. കൂടെയുണ്ടായിരുന്ന ഉദ്യോ​ഗസ്ഥനും നാട്ടുകാരും വടികൊണ്ട് പുലിയെ കീഴടക്കി കയറുകൊണ്ട് ബന്ധിച്ച് കൂട്ടിലാക്കി. വനംവകുപ്പ് ഉദ്യോ​ഗസ്ഥനും മൂന്ന് പ്രദേശവാസികൾക്കും പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃ​ഗത്തിനും നിരാസ പരിക്കേറ്റു