'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാകുന്നില്ല', വർഗീയ ടീച്ചറമ്മ എന്നും പരിഹാസം; ശൈലജക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ


'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാകുന്നില്ല', വർഗീയ ടീച്ചറമ്മ എന്നും പരിഹാസം; ശൈലജക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ


തിരുവനന്തപുരം: വോട്ടെടുപ്പിന് ശേഷവും വടകരയിൽ വാക് പോര് കടുക്കുന്നു. മതത്തിന്‍റെ പേരില്‍ നാടിനെ വിഭജിക്കാന്‍ ശ്രമിച്ച ഷാഫി ഇപ്പോള്‍ മോങ്ങുകയാണെന്ന് പിജയരാജൻ വിമർശിച്ചു. വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ വര്‍ഗീയ ടീച്ചറമ്മയെന്ന് തിരിച്ചടിച്ച് രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തുവന്നു.

കെ കെ ശൈലജ വര്‍ഗീയ ടീച്ചറമ്മയാണെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ ചിത്രത്തിനൊപ്പം കെ കെ ശൈലജയുടെ ചിത്രവും പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ പോസ്റ്റ്. ശൈലജ ഏതാ ശരികല ഏതാ എന്ന് മാനസിലാകുന്നില്ലെന്നും രാഹുല്‍ പരിഹസിച്ചു.

'ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ....ഈ ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാന്‍ പറ്റാതായി....വര്‍ഗ്ഗീയടീച്ചറമ്മ....' എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.