മുത്തപ്പന് പയങ്കുറ്റിവെച്ച് തൊഴുത് ഡി.കെ. ശിവകുമാർ

മുത്തപ്പന് പയങ്കുറ്റിവെച്ച് തൊഴുത് ഡി.കെ. ശിവകുമാർ

ഇരിട്ടി: മുത്തപ്പന് പയങ്കുറ്റി വെച്ച് തൊഴുത് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മട്ടന്നൂരിൽ നിന്നും ഇരിട്ടിയിലേക്ക് റോഡ് ഷോ നയിക്കാൻ എത്തിയപ്പോഴാണ് ശിവകുമാർ പയങ്കുറ്റി വെച്ച് തൊഴുതത്. തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണം കഴിഞ്ഞ് ചൊവ്വാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെ മട്ടന്നൂർവിമാനത്തവളത്തിൽ ഇറങ്ങിയ ശേഷം ഉച്ചഭക്ഷണത്തിനായി 19-ാം മൈലിലെ സ്വകാര്യ ഹോട്ടലിൽ എത്തി. അവിടെ പ്രദേശിക കോൺഗ്രസ് നേതാക്കളായ പി.എം. ശ്രീധരൻ നമ്പ്യാർ, ഇ. കുഞ്ഞിരാമൻ നമ്പ്യാർ, മാവില കമലാക്ഷൻ, പി.വി. മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഹോട്ടൽ അങ്കണത്തിൽ ശിവകുമാറിനായി മുത്തപ്പന് പയങ്കുറ്റി ഒരുക്കിയിരുന്നു. ഭക്ഷണത്തിനായി ഹോട്ടലിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുൻമ്പ് ശിവകുമാർ മടയനിൽ നിന്നും പയങ്കുറ്റിയുടെ പ്രസാദം സ്വീകരിച്ച് തൊഴുതുവണങ്ങി. നുച്യാട്ടെ പ്രശാന്ത് മടയനാണ് പയങ്കുറ്റി വെച്ചത്. നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നൂറു കണക്കിനാളുകൾ ഹോട്ടൽ അങ്കണത്തിൽ സന്നിഹിതരായിരുന്നു