നിമിഷപ്രിയയുടെ കാര്യം പഠിച്ചശേഷം ഇടപെടും: ബോബി ചെമ്മണ്ണൂര്‍

നിമിഷപ്രിയയുടെ കാര്യം പഠിച്ചശേഷം ഇടപെടും: ബോബി ചെമ്മണ്ണൂര്‍




പത്തനംതിട്ട: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ കാര്യത്തില്‍ വിശദമായി പഠിച്ച ശേഷം ഇടപെടുമെന്ന് ബോബി ചെമ്മണ്ണൂര്‍. പത്തനംതിട്ട പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നിമിഷ പ്രിയ മനഃപൂര്‍വം കൊലപാതകം നടത്തിയെന്നും ഇല്ലെന്നും പറയുന്നുണ്ട്. ഇതേക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് പഠിച്ചു വരികയാണ്. കാര്യങ്ങള്‍ ബോധ്യം വന്ന ശേഷമേ ഇടപെടൂ, അല്ലെങ്കില്‍ അത് തെറ്റായ സന്ദേശമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിമിഷപ്രിയയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബോച്ചെ ഫാന്‍സ് തന്നെ സമീപിച്ചിരുന്നു. എന്താണ് യാഥാര്‍ഥ്യമെന്ന് മനസിലാക്കിയാല്‍ നിമിഷപ്രിയയെ രക്ഷിക്കും. ആവശ്യമെങ്കില്‍ ഒന്നരക്കോടി രൂപ താന്‍ തന്നെ കൊടുക്കുമെന്നും അല്ലെങ്കില്‍ പകുതി നല്‍കി ശേഷിച്ചത് സമൂഹത്തില്‍ നിന്ന് പിരിച്ചെടുക്കുമെന്നും ബോച്ചെ പറഞ്ഞു.

സൗദി ജയിലില്‍ കഴിയുന്ന റഹിമിനെ കുറിച്ചു സിനിമ നിര്‍മിക്കുന്നതില്‍ നിന്ന് പിന്മാറണോ എന്ന കാര്യം ആലോചനയില്‍ ഉണ്ടെന്നും ബോബി പറഞ്ഞു. സിനിമ കച്ചവടമാണെന്ന് പറഞ്ഞ് വിവാദമാക്കിയതിനാലാണ് പിന്മാറാന്‍ ആലോചിക്കുന്നതെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.