മാനന്തവാടി തോൽപ്പെട്ടിയിൽ ജിഎസ് ടി അഡീഷണൽ കമ്മീഷണർ ഓടിച്ച കാറിടിച്ച് തലശേരി സ്വദേശിയായബൈക്ക് യാത്രികന് ഗുരുതരപരിക്ക്

മാനന്തവാടി തോൽപ്പെട്ടിയിൽ ജിഎസ് ടി അഡീഷണൽ കമ്മീഷണർ ഓടിച്ച കാറിടിച്ച് തലശേരി സ്വദേശിയായ
ബൈക്ക് യാത്രികന് ഗുരുതരപരിക്ക്

മാനന്തവാടി: തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായിപരിക്കേറ്റു. തലശേരി മലബാർക്യാൻസർ ആശുപത്രിയിൽ താൽക്കാലിക നേഴ്സിംഗ് ഓഫിസറായ  തലശേരി പാറാൽ കക്കുഴി പറമ്പത്ത് ജിതിൻ (27) നാണ് പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരക്കായിരുന്നു അപകടം. 
അപകടത്തിൽ ഒടിവുണ്ടായികൈക്കും കാലിലും സാരമായി പരിക്കേറ്റ  ജിതിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. 
മാനന്തവാടി മുൻ സബ് കലക്ടറും, ഇപ്പോൾ ജി എസ് ടി അഡീഷണൽ കമ്മീഷണറുമായജോലി ആർ ശ്രീലക്ഷ്മി  ആയിരുന്നു കാർ ഡ്രൈവ് ചെയ്തിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിൽ ആർ ശ്രീലക്ഷ്മിക്കെതിരെ തിരുനെല്ലി പോലീസ് വിവിധ വകുപ്പുകൾ പ്രകാരം ഇന്ന് കേസെടുത്തു.
തിരുനെല്ലി അമ്പലം സന്ദർശിച്ചതിനു ശേഷം കർണാടകയിലുള്ള ഇരിപ്പ് വെള്ളച്ചാട്ടം കാണാൻ പോയി തിരികെ വരുന്നതിനിടയിൽ തോൽപ്പെട്ടിയിൽ വച്ചായിരുന്നു ജിതിൻ്റെ ബുള്ളറ്റിൽ  കാട്ടിക്കുളം ഭാഗത്തുനിന്നും വന്ന വാഗണർ കാർ ഇടിച്ചത്.മുൻപ് സബ് കളക്ടറുടെ ഗൺമാനും നിലവിൽ
മാനന്തവാടി ട്രാഫിക് യൂണിറ്റിൽ ജോലി ചെയ്യുന്നതു പോലിസ് ഓഫിസറുടെ കാറാണ്  ശ്രീലക്ഷ്മി ഡ്രൈവ് ചെയ്തിരുന്നത്.