‘മോദിക്ക് പിറകെ വിഷം തുപ്പി യോഗിയും’, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ശരിയത്ത് നിയമം നടപ്പിലാക്കുമെന്ന് വിവാദ പ്രസ്‌താവന

‘മോദിക്ക് പിറകെ  യോഗിയും’, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ശരിയത്ത് നിയമം നടപ്പിലാക്കുമെന്ന് വിവാദ പ്രസ്‌താവനമോദിക്ക് പിറകെ വർഗീയ  പ്രസ്‌താവനയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ രംഗത്ത്. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ശരിയത്ത് നിയമം നടപ്പിലാക്കുമെന്ന് യോഗി പറഞ്ഞു.
രാജ്യത്ത് ശരിയത്ത് നിയമം നടപ്പാക്കുമെന്നും ജനങ്ങളുടെ സ്വത്ത് പുനര്‍വിതരണം ചെയ്യുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രിയില്‍ ഉണ്ടെന്നാണ് യോഗിയുടെ വാദം. ബാബാ സാഹിബ് ഭീംറാവു അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനവേണോ, ശരിയത്ത് വേണോ എന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്ന് വിവാദ പ്രസംഗത്തിൽ യോഗി പറഞ്ഞു.


‘കോണ്‍ഗ്രസും അവരുടെ കൂടെ സഖ്യത്തിലുള്ള മറ്റ് പാര്‍ട്ടികളും രാജ്യത്തെ വഞ്ചിക്കുകയാണ്. വീണ്ടും അവര്‍ ഒരു തെറ്റായ പ്രകടനപത്രികയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഞങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കിയാല്‍ ഞങ്ങള്‍ ശരിയത്ത് നിയമം നടപ്പിലാക്കുമെന്ന പ്രഖ്യാപനം കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ നോക്കിയാല്‍ കാണാം’, യോഗി പറയുന്നു.


ശരിയത്ത് നിയമം നടപ്പിലാക്കുമെന്ന് പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ മുത്തലാഖ് നിരോധനം ഉള്‍പ്പെടെ റദ്ദാക്കുമെന്നാണ്. മുസ്ലീങ്ങള്‍ക്ക് പ്രഥമ പരിഗണനയും അവകാശങ്ങളും കൊടുത്താല്‍ രാജ്യത്തെ ദളിതരും പിന്നാക്കക്കാരും പാവപ്പെട്ടവരും അമ്മമമാരും സഹോദരിമാരും എങ്ങോട്ട് പോകും? വിവാദ പ്രസംഗത്തില്‍ യോഗി കൂട്ടിച്ചേര്‍ത്തു.