ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു


പത്തനംതിട്ടയിൽ ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചുകൊന്നു; കേസെടുത്ത് പൊലീസ്, സ്ത്രീ കസ്റ്റഡിയിൽ


പത്തനംതിട്ട: പത്തനംതിട്ട അട്ടത്തോട്ടിൽ ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. അട്ടത്തോട് താമസിക്കുന്ന രത്നാകരൻ (58) ആണ് മരിച്ചത്. സംഭവത്തില്‍ രത്നാകരന്‍റെ ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ ശാന്ത രത്നാകരന്‍റെ തലയിൽ കമ്പ് കൊണ്ട് അടിക്കുകയായിരുന്നു.

പടിഞ്ഞാറെ ആദിവാസി കോളനിയിൽ ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം രത്നാകരനെ നിലയ്ക്കലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബവഴക്കിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് കൊലയെന്ന് പൊലീസ് വ്യക്തമാക്കി.