വൈത്തിരിയിൽ 11 വയസ്സുകാരി ഉൾപ്പെടെ നാലുപേർക്ക് ഭക്ഷ്യ വിഷബാധ

വൈത്തിരിയിൽ 11 വയസ്സുകാരി ഉൾപ്പെടെ നാലുപേർക്ക് ഭക്ഷ്യ വിഷബാധ

food poison

വൈത്തിരി : ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നും നാലു പേർക്ക് വിഷബാധയേറ്റു. ഇവരിൽ 11 വയസ്സായ ബാലിക സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിലാണ്.

കോഴിക്കോട് ചാത്തമംഗലം സ്വദേശികളായ നാലംഗ കുടുംബം വയനാട് കാണാനെത്തിയതായിരുന്നു. പോകുന്ന വഴിയിൽ വൈത്തിരി ചേലോടുള്ള ഹോട്ടലിൽനിന്നും ഉച്ചഭക്ഷണം കഴിച്ചിരുന്നു.ഇവർ അമ്പലവയലിൽ എത്തിയപ്പോഴേക്കും നാലുപേർക്കും അസ്വസ്ഥത അനുഭവപ്പെട്ടു. എല്ലാവരും അമ്പലവയലിൽ സ്വകാര്യ ആശുപത്രിയിൽ ചകിത്സ തേടി. തുടർന്ന് മൂന്നു പേരെയും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിലേക്കു മാറ്റി. കുട്ടി ഇപ്പോഴും ഐ.സി.യുവിലാണെന്ന് പിതാവ്  പറഞ്ഞു.