രജൗരിയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു; ബസ് മറിഞ്ഞത് 150 അടി താഴ്ചയിലേക്ക്‌

രജൗരിയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു; ബസ് മറിഞ്ഞത് 150 അടി താഴ്ചയിലേക്ക്‌ശ്രീനഗര്‍; ബസ് മലയിടുക്കിലേക്ക് വീമ് 15 പേര്‍ മരിച്ചു. ജമ്മുവിലെ അക്‌നൂര്‍ ജില്ലയില്‍ നിന്ന് രജൗരിയിലേക്ക് യാത്രക്കാരുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് 150 അടി താഴ്ച്ചയിലേക്കാണ് മറിഞ്ഞത്പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഉച്ചക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബസില്‍ ആകെ ഇരുപത് യാത്രക്കാരാണ് ഉണ്ടായിരുന്നത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍പ്പെട്ട ബസിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വീഴ്ചയില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.