ഡൈനാമോസ് ഇരിക്കൂറിൻ്റെ നേതൃത്വത്തിൽഓൾ ഇന്ത്യ ചക്കോളാസ് ട്രോഫിക്ക് വേണ്ടിയുള്ള അണ്ടർ 16 ഫുട്ബോൾ ടൂർണ്ണമെൻ്റിന് ഉളിയിൽ നരയം പാറ മൗണ്ട് ഫ്ളവർ സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി
ഡൈനാമോസ് ഇരിക്കൂറിൻ്റെ നേതൃത്വത്തിൽ
ഓൾ ഇന്ത്യ ചക്കോളാസ് ട്രോഫിക്ക് വേണ്ടിയുള്ള അണ്ടർ 16 ഫുട്ബോൾ ടൂർണ്ണമെൻ്റിന് ഉളിയിൽ നരയം പാറ മൗണ്ട് ഫ്ളവർ സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി.ഇരിട്ടി: ഡൈനാമോസ് ഇരിക്കൂറിൻ്റെ നേതൃത്വത്തിൽ
ഓൾ ഇന്ത്യ ചക്കോളാസ് ട്രോഫിക്ക് വേണ്ടിയുള്ള അണ്ടർ 16 ഫുട്ബോൾ ടൂർണ്ണമെൻ്റിന് ഉളിയിൽ നരയം പാറ മൗണ്ട് ഫ്ളവർ സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. അടുത്ത മാസം 29 വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന ടൂർണ്ണമെൻ്റിൻ ജില്ലയിൽ നിന്ന് 12 ഫുട്ബോൾ അക്കാഡമികളാണ് പങ്കെടുക്കുന്നത്. സർസയ്യിദ് കോളേജ് ഗ്രൗണ്ട്, കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ട്, പരിയാരം, കണ്ണൂർ സ്റ്റേഡിയം, മടമ്പം തുടങ്ങിയ സ്ഥലങ്ങളിൽ മൽസരങ്ങൾ നടക്കും. മൽസരം മൗണ്ട് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ ഷബീർ എടക്കാട് ഉദ്ഘാടനം ചെയ്തു. കെ.ആർ. അബ്ദുൾ ഖാദർ അധ്യക്ഷനായി. സുബൈർ മാക്ക, കെ.വി. ഖലീൽ തുടങ്ങിയവർ സംസാരിച്ചു