ഇരിട്ടി നഗരസഭ മഴക്കാല പൂർവ ശുചീകരണം 18,19 തീയതികളിൽ

ഇരിട്ടി നഗരസഭ മഴക്കാല പൂർവ ശുചീകരണം 18,19 തീയതികളിൽ 

ഇരിട്ടി: നഗരസഭയുടെ നേതൃത്വത്തിൽ പൊതു ജന പങ്കാളിത്തത്തോടെയുള്ള മഴക്കാലപൂർവ്വ ശുചികരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തിയ്യതികളിൽ നടത്തുന്നതിന് തിരുമാനിച്ചു. ഇരിട്ടി പാലം മുതൽ പയഞ്ചേരി സൂര്യ സിൽക്സ് വരെയുള്ള പ്രദേശം  വിവിധ മേഖലകളായി തിരിച്ച് ശുചികരണ പ്രവൃത്തികൾ നടത്തും. 18 ന് രാവിലെ 7 മണി മുതൽ വ്യാപാരികൾ, ചുമട്ട് തൊഴിലാളികൾ, ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ്, വഴിയോര കച്ചവടക്കാർ, മോട്ടോർ തൊഴിലാളികൾ, യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്ത് ശുചികരണ പ്രവർത്തനം നടത്തും.  ഉവ്വാപ്പള്ളി വരെയും, കള റോഡ് പാലം വരെയും വാർഡ് സാനിറ്റേഷൻ കമ്മിറ്റികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ മഴക്കാലപുർവ്വ മെഗാ ശുചികരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും തിരുമാനിച്ചു. 19 ന് ശുചിത്വ ഹർത്താൽ ആചരിച്ച് മുഴുവൻ വാർഡുക്കളിലും ശുചികരണ പ്രവർത്തനം നടത്തണമെന്നും പ്രാദേശികമായി ഇരിട്ടി വ്യാപാരഭവനിലും, ചാവശേരി ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയത്തിലും ചേർന്ന യോഗങ്ങളിൽ തിരുമാനിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.ശ്രീലത യോഗം ഉത്ഘാടനം ചെയ്യ്തു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ എ.കെ. രവിന്ദ്രൻ, കെ.സോയ, കൗൺസിലർമാരായ വി.പി. അബ്ദുൾ റഷീദ്, വി.ശശി, ക്ലിൻസിറ്റി മാനേജർ  എന്നിവർ സംസാരിച്ചു.