ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ കര തൊടും; കൊൽക്കത്തയിൽ 21 മണിക്കൂർ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കും

ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ കര തൊടും; കൊൽക്കത്തയിൽ 21 മണിക്കൂർ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കും

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ അടുത്ത 21 മണിക്കൂറില്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കും. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന നിയന്ത്രണം തിങ്കളാഴ്ച്ച രാവിലെ 9 വരെ നീളും. പശ്ചിമ ബംഗാള്‍ തീരത്ത് റിമാല്‍ ചുഴലിക്കാറ്റ് കര തൊടാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് നടപടി. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ഓഹരി ഉടമകളുമായി വിമാനത്താവള അധികൃതർ നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് തീരുമാനം.