കണ്ണൂർ തലശ്ശേരി റൂട്ടിൽ 30 മുതൽ ബസ് പണിമുടക്ക്

കണ്ണൂർ തലശ്ശേരി റൂട്ടിൽ 30 മുതൽ ബസ് പണിമുടക്ക്ദേശീയ പാത നിർമാണം പൂർത്തിയായാൽ കണ്ണൂർ തോട്ടട തലശ്ശേരി റൂട്ടിൽ ഉണ്ടാകുന്ന ഗതാഗത ക്ലേശം പരിഹരിക്കാൻ നടാൽ ഒ കെ യു പി സ്കൂളിന് സമീപം അടിപ്പാത നിർമിക്കണമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞ് നിൽക്കുന്ന ദേശീയ പാത അതോറിറ്റി അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് 30 മുതൽ കണ്ണൂർ തോട്ടട നടാൽ തലശ്ശേരി റൂട്ടിലെ സർവീസ് നിർത്തിവെക്കാൻ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് കോഡിനേഷൻ കമ്മിറ്റി ഉൾപ്പടെയുള്ള സംയുക്ത സമര സമിതി തീരുമാനിച്ചു.