ബഹ്റൈനിൽ കെട്ടിടത്തിനു തീപിടിച്ചു ;കുട്ടി ഉൾപ്പെടെ 4 പേർ മരിച്ചു


ബഹ്റൈനിൽ കെട്ടിടത്തിനു തീപിടിച്ചു ;കുട്ടി ഉൾപ്പെടെ 4 പേർ മരിച്ചു


മനാമ: ബഹ്റൈനിൽ കെട്ടിടത്തിൽ തീപിടിത്തം. നാല് പേർ മരിച്ചു. അൽ ലൂസിയിൽ  
എട്ട് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 

ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇരുപതോളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ അണച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 
രക്ഷപ്പെടുത്തിയവർക്ക് പ്രഥമ ശുശ്രൂഷ നൽകി. ഏഴ് അഗ്നിശമന വാഹനങ്ങളും 48 ജീവനക്കാരും ചേർന്നാണ്  തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.


 വ്യാപക പരിശോധന; ബഹ്റൈനിൽ ലൈസൻസില്ലാത്ത കടകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി

മ​നാ​മ: ബഹ്റൈനിൽ ലൈ​സ​ൻ​സി​ല്ലാ​ത്ത ​റെസ്റ്റോറന്‍റുകൾ, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ, കാ​ർ റി​പ്പ​യ​ർ ഷോ​പ്പു​ക​ൾ, വെ​യ​ർ​ഹൗ​സു​ക​ൾ എ​ന്നി​വ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ത്ത് അ​ധി​കൃ​ത​ർ. സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ ല​ഹ്സി (നേ​ര​ത്തേ സി​ത്ര റൗ​ണ്ട് എ​ബൗ​ട്ട് ഇ​ൻ​ഡ​സ്ട്രി​യ​ൽ സോ​ൺ എ​ന്ന​റി​യ​പ്പെ​ട്ട സ്ഥ​ലം)​യി​ലാ​ണ് വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പരിശോധനയിൽ നിയമലംഘനങ്ങൾ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളാ​ണ് അടച്ചുപൂട്ടിയത്. ലൈ​സ​ൻ​സി​ല്ലാ​തെ കടകൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി ഒ​ന്നി​ല​ധി​കം വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി.

സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ്, ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, താ​മ​സ​ക്കാ​ര്യ​ങ്ങ​ൾ, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, സ​തേ​ൺ മു​നി​സി​പ്പാ​ലി​റ്റി, ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്.