കണ്ണൂരിൽ 500 ന്റെ കള്ളനോട്ടുകൾ പിടികൂടി

കണ്ണൂരിൽ 500 ന്റെ കള്ളനോട്ടുകൾ പിടികൂടി


കണ്ണൂർ: അഞ്ഞൂറിൻ്റെ കള്ളനോട്ടുകളുമായി പയ്യന്നൂർ സ്വദേശിയെ പോലീസ് പിടികൂടി.പയ്യന്നൂർ കണ്ടോത്ത് കൂറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കീട്ടുവയൽ സ്വദേശിയും ചെറുവത്തൂരിൽ വാഹനമെക്കാനിക്കുമായ മറുനടയൻ ഹൗസിൽ എം. എ.ഷിജു (36) വിനെയാണ് ടൗൺ എസ്.ഐ.എം.സവ്യസാചി അറസ്റ്റു ചെയ്തത്.ഇന്നലെ വൈകുന്നേരം 3 മണിയോടെ കാൾടെക്സിന് സമീപത്തെ സൂര്യ ഹെറിറ്റേജ് ബാറിലാണ് സംഭവം. മദ്യപിക്കാനെത്തിയ പ്രതി 2562 രൂപ ബില്ലായതിനെ തുടർന്ന് അഞ്ച് അഞ്ഞൂറിൻ്റെ നോട്ടുകൾ നൽകുകയായിരുന്നു. 2 ബി എം 720582, 2 ബി എം 720586, 2 ബി എം 720587, 3 സി എൻ 8326 24, 3 സി എൻ 83 2655 എന്നീ സീരിയലുകളിലുള്ള അഞ്ഞൂറിൻ്റെ കള്ളനോട്ടുകൾ കണ്ടെത്തുകയായിരുന്നു തുടർന്ന് ബാർ മാനേജർ ടൗൺ പോലീസിൽ
വിവരമറിയിക്കുകയായിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു. വർക്ക്ഷോപ്പിൽ നിന്നും ജോലി ചെയ്തതിന് പ്രതിഫലമായി കിട്ടിയ നോട്ടുകളാണെന്നാണ് പ്രതി മൊഴി നൽകിയത്. എന്നാൽ സംഭവത്തിന് പിന്നിൽ വൻ റാക്കറ്റുകളുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. ഏറെക്കാലം ഇയാൾ ഗൾഫിൽ ജോലി ചെയ്തിരുന്നതായ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ പ്രതിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും.