ക്ഷേത്ര ഉത്സവത്തിനിടെ പ്രസാദം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; സംഭവം കര്‍ണാടകയിൽ, 5 പേരുടെ നില ഗുരുതരം

ക്ഷേത്ര ഉത്സവത്തിനിടെ പ്രസാദം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; സംഭവം കര്‍ണാടകയിൽ, 5 പേരുടെ നില ഗുരുതരം

ബെംഗളൂരു: ക‍ർണാടകയിൽ ക്ഷേത്ര ഉത്സവത്തിനിടെ വിതരണം ചെയ്ത പ്രസാദം കഴിച്ച് 51 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ബെലഗാവിയിലെ ഹൂളിക്കട്ടി ഗ്രാമത്തിലെ ഭിരേശ്വർ കരെമ്മ ഉത്സവത്തിനിടെയാണ് സംഭവം. ചികിത്സയിലുള്ള അഞ്ച് പേർ ഗുരുതരാവസ്ഥയിലാണ്. ഇവരെ ധാർവാഡ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം നടന്ന സ്ഥലത്ത് ആരോഗ്യവകുപ്പ് പ്രത്യേക ക്യാമ്പ് തുറന്നു. അസുഖ ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടാൻ നിർദേശം നൽകിയിട്ടുണ്ട്.