കോഴിക്കോട് 61 കാരന്റെ മരണം കൊലപാതകം,സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍

കോഴിക്കോട് 61 കാരന്റെ മരണം കൊലപാതകം,സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍


കോഴിക്കോട്; ബാലുശേരി എകരൂലിലെ അറുപത്തിഒന്നുകാരന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഇയാളുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.മദ്യലഹരിയില്‍ മകന്റെ മര്‍ദ്ദനമേറ്റാണ് അച്ഛന്‍ മരിച്ചതെന്ന് പോലീസ് പറയുന്നു. ദേവദാസാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് മകന്‍ അക്ഷയ് ദേവ് പോലീസ് പിടിയിലാവുകയായിരുന്നു.

തിങ്കളാഴ്ചയാണ് ദേവദാസിനെ പരിക്കേറ്റനിലയില്‍ മകന്‍ ആശുപത്രിയില്‍ എത്തിച്ചത്. കട്ടിലില്‍നിന്ന് വീണ് അച്ഛന് പരിക്കേറ്റെന്നായിരുന്നു അക്ഷയ് ദേവ് ആശുപത്രിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ദേവദാസിന്റെ ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തുടര്‍ന്ന് മകനെ വിശദമായി ചോദ്യംചെയ്തതോടെയാണ് അച്ഛനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതെന്നും പൊലീസ് പറയുന്നു.