കണ്ണൂരിൽ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്; കെപിസിസി അം​ഗമടക്കം 6 പേർക്കെതിരെ കേസ്, തർക്കം പണമിടപാടിനെ ചൊല്ലി

കണ്ണൂരിൽ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്; കെപിസിസി അം​ഗമടക്കം 6 പേർക്കെതിരെ കേസ്, തർക്കം പണമിടപാടിനെ ചൊല്ലി

കണ്ണൂർ: ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്. കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂരിനും മറ്റു അഞ്ചു പേർക്കും എതിരെ കേസെടുത്തു. ഇന്നലെ ആയിരുന്നു സംഭവം. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആശുപത്രിയുടെ പത്താമത് വാർഷികമായിരുന്നു ഇന്നലെ. ആശുപത്രിയുടെ ചെയർമാൻ കൂടിയായ മുഹമ്മദ് ബ്ലാത്തൂരും മകനും സഹോദരനുമായിരുന്നു ഒരുവശത്ത്. ഇരിക്കൂർ സ്വദേശികളായ അച്ഛനും മകനുമായിരുന്നു മറുവശത്ത്. പണമിടപാട് സംബന്ധിച്ച തർക്കം കൂട്ടത്തല്ലിലേക്ക് പോവുകയായിരുന്നു. ഇരിക്കൂർ സ്വദേശിയുടെ മകന് മുഹമ്മദ് ബ്ലാത്തൂരിന്‍റെ മകൻ പണം നൽകാനുണ്ടെന്നായിരുന്നു ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്തു.