ഇരിട്ടി പലത്തിന് സമീപം മോക്ക് ഡ്രിൽ നടത്തി ഫയർ ഫോഴ്സ്

ഇരിട്ടി പലത്തിന് സമീപം മോക്ക് ഡ്രിൽ നടത്തി ഫയർ ഫോഴ്സ്


ഇരിട്ടി : ഇരിട്ടി പാലത്തിന് സമീപം കുന്നിടിഞ്ഞ് അപകടത്തിൽ പരിക്കേറ്റ ആളെ രക്ഷപെടുത്തി മോക്ക് ഡ്രിൽ നടത്തി ഇരിട്ടി ഫയർ ഫോഴ്സ്.
കാലവർഷം ശക്തമാകുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യാനും മുൻകരുതലുകൾ സ്വീകരിക്കാനും പൊതു ജനങ്ങളെയും സേനാംഗങ്ങളെയും പ്രാപ്തരാക്കാനുമാണ് ഇരിട്ടി പാലത്തിന് സമീപം ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിൽ മോക്ക് ഡ്രിൽ നടത്തിയത്. പാലത്തിൻ്റെ ഒരു ഭാഗത്ത് മണ്ണിടിഞ്ഞതായും അതിനകത്ത് അകപ്പെട്ട ആളേ രക്ഷിച്ചു ആശുപത്രിയിൽ എത്തിക്കുന്നതുമാണ് ഫയർഫോഴ്സ് ദൃശ്യാവിഷ്‌കാരം നടത്തിയത്.