വിരമിക്കൽ അനൂകൂല്യം നൽകണമെന്ന വിധി നടപ്പാക്കുന്നതിൽ വീഴ്ച, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മാപ്പ് പറഞ്ഞു

വിരമിക്കൽ അനൂകൂല്യം നൽകണമെന്ന വിധി നടപ്പാക്കുന്നതിൽ വീഴ്ച, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മാപ്പ് പറഞ്ഞു

ദില്ലി : വിരമിക്കൽ അനൂകൂല്യം നൽകണമെന്ന വിധി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുപ്രീംകോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. എപിഎം മുഹമ്മദ് ഹനീഷാണ് സുപ്രീം കോടതിയിൽ മാപ്പപേക്ഷ നൽകിയത്. മുൻ ഹോമിയോ വകുപ്പ് ജീവനക്കാരിയുടെ ആനുകൂല്യങ്ങൾ രണ്ടാഴ്ചക്കക്കം നൽക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

2010 ൽ ഹോമിയോ വകുപ്പിലെ അധ്യാപികയായി വിരമിച്ച തിരുവനന്തപുരം സ്വദേശി വത്സലകുമാരിക്ക് വിരമിക്കൽ അനൂകൂല്യം പൂർണ്ണമായി നൽകാൻ കഴിഞ്ഞ വർഷം ജൂലായിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് നടപ്പാക്കിയില്ലെന്ന് ചൂണ്ടി കാട്ടിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്.