തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി അന്തരിച്ചു

തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി അന്തരിച്ചു

തലശ്ശേരി: നഗരസഭ വൈസ് ചെയർമാനും സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായ വാഴയിൽ ശശി (65) അന്തരിച്ചു. കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 

രാവിലെ 10 മണിക്ക് സി.പി.എം. ഏരിയ കമ്മിറ്റി ഓഫിസിലും ഉച്ചക്ക് ഒരു മണിക്ക് നഗരസഭ ഓഫീസ് പരിസരത്തും മൃതദേഹം പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകുന്നേരം 4 മണിക്ക് നിദ്ര തീരത്ത് നടക്കും. തുടർന്ന് അനുശോചന യോഗം ചേരും. 

2 മണി മുതൽ 4 മണി വരെ തലശ്ശേരി നഗരസഭ പരിധിയിൽ ഹർത്താൽ ആചരിക്കും.