അവയവക്കച്ചവട കേസിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക്; ഇരകൾക്കായി അന്വേഷണസംഘം

അവയവക്കച്ചവട കേസിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക്; ഇരകൾക്കായി അന്വേഷണസംഘം
അവയവക്കച്ചവട കേസിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. അവയവക്കടത്തിൽ ബാക്കി ഇരകളെയും കണ്ടെത്താനാണ് അന്വേഷണസംഘം തമിഴ്‌നാട്ടിലേക്ക് തിരിക്കുന്നത്. സബിത്ത് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സംഘത്തിലെ കണ്ണികൾ തമിഴ്‌നാട്ടിൽ ആണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

ബെംഗളൂരുവിലും ഹൈദരാബാദിലും വേണമെങ്കിൽ പരിശോധന നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു. കൊച്ചി സ്വദേശിയായ മധു കേസിലെ പ്രധാന കണ്ണിയാണെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള വിവരങ്ങൾ തേടി കൂടുതൽ അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

അവയവക്കടത്ത് കേസിൽ ഒരാളെക്കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം ആണ് പിടിയിലായത്. സംഘത്തിന്റെ സാമ്പത്തിക ഇടാപാടുകൾ കൈകാര്യം ചെയ്തിരുന്നത് സജിത്താണെന്നാണ് പൊലീസ് വ്യക്തമാക്കുന്നു. സാബിത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതോടെയാണ് സജിത്തിലേക്ക് പോലീസിന് എത്താൻ കഴിഞ്ഞത്. സാബിത്തിന്റെ അറസ്റ്റോടെയാണ് അവയവക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തായത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു അവയവക്കടത്ത് സംഘത്തിന്റെ പ്രവർത്തനം. ആലുവ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ കേസ് നേരത്തേ പത്തംഗസംഘമാണ് അന്വേഷിക്കുന്നത്. കേസിൽ പിടിയിലായ പ്രതി സാബിത് നാസറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.