മലബാർ വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഇരിട്ടി എഇഒ ഓഫീസ് മാർച്ച്‌

മലബാർ വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഇരിട്ടി എഇഒ ഓഫീസ് മാർച്ച്‌ഇരിട്ടി : ഫ്രറ്റേർണിറ്റി പേരാവൂർ മണ്ഡലത്തിന്റെ നേതൃത്വത്തിൽ ഇരിട്ടി എഇഒ ഓഫീസ് മാർച്ച്‌ നടത്തി.

മലബാർ ജില്ലകളിലെ +1സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന ആവശ്യവുമായി നടന്ന മാർച്ചിൽ ജില്ലാ ജനറൽ സെക്രട്ടറി മഷ്ഹൂദ് കെ പി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു, മലബാർ ജില്ലകളോടുള്ള സർക്കാർ അവഗണന കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെ കഴിഞ്ഞ മുപ്പത് വർഷമായി മാറി മാറി വരുന്ന സർക്കാറുകൾ നിഷേധിക്കുന്നു എന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ നസീഫ് ആദ്യക്ഷത വഹിച്ച പരിപാടിയിൽ എഇഒ ഓഫീസറിന് നിവേദനം നൽകി.

ജില്ലാ കമ്മിറ്റി അംഗം സഫ്‌വാൻ കാവുംപടി സമാപിച്ച മാർച്ചിന് മണ്ഡലം സെക്രട്ടറി സ്വാലിഹ ആറളം, കമ്മിറ്റി അംഗങ്ങളായ അംജദ് നഈമി.പിസി , അഷ്ഫാഖ്.C സമീഹ് ടി പി എന്നിവർ നേതൃത്വവും നൽകി.