കൂത്തുപറമ്പ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തി അന്തിമഘട്ടത്തിൽ

കൂത്തുപറമ്പ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തി അന്തിമഘട്ടത്തിൽ

കൂത്തുപറമ്പ് ഗവൺമെന്റ് താലൂക്ക് ആശുപത്രിക 12 നിലകളിൽ സജ്ജമാക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തി അന്തിമഘട്ടത്തിൽ. 60 കോടി രൂപ ചിലവിലാണ് കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്. ഫ്ളോറിങ് സീലിംഗ് പെയിന്റിംഗ്, റാംപ് നിർമ്മാണം വാർഡുകളിൽ ഓക്സിജൻ എത്തിക്കാനുള്ള സംവിധാനം എന്നിവയാണ് അന്തിമമായി പൂർത്തിയാവുന്നത്. ജൂൺ മാസത്തോട പ്രവർത്തികൾ പൂർത്തീകരിച്ച് കെട്ടിടം അധികൃതർക്ക് കൈമാറാൻ സാധിക്കുമെന്ന് സൈറ്റ് സൂപ്പർവൈസർ പി പി മിഥുൻ അറിയിച്ചു.

രണ്ട് ബേസ്മെന്റും ഒരു ഗ്രൗണ്ട് ഫ്ലോറും ഉൾപ്പെടെ 12 നിലകളിലാണ് സ്പെഷ്യാലിറ്റി ബ്ലോക്ക് പ്രവർത്തിക്കുക. ഒന്നാമത്തെ ബിസ്മെന്റിൽ ആശുപത്രി ഉപകരണങ്ങൾ മരുന്നുകൾ സൂക്ഷിക്കുന്ന മുറി ഓക്സിജൻ സ്റ്റോറും മോർച്ചറി എന്നിവ ഉണ്ടാകും, ഗ്രൗണ്ട് ഫ്ലോറിൽ സിടി സ്കാൻ എക്സ്-റേ ട്രോമാകെയർ എന്നിവ സജ്ജീകരിക്കും. ഒന്നാം നിലയിൽ ഒപ്പി ബ്ലോക്ക് ആണ് ഉണ്ടാവുക രണ്ടാം നിലയിൽ ഗൈനക്കോളജി വിഭാഗം ഓപ്പറേഷൻ തിയേറ്റർ വാർഡ് എന്നിവ ക്രമീകരിക്കും. മൂന്നാം നിലയിൽ 4 ഓപ്പറേഷൻ തിയേറ്ററുകൾ ഉണ്ടാവും നാലു മുതൽ 8 നിലകൾ വരെ വിവിധ വിഭാഗങ്ങൾക്കായുള്ള വാർഡുകൾ ക്രമീകരിക്കും ഒമ്പതാം നിലയിലാണ് കോൺഫ്രൻസ് ഹാൾ. വിവിധ വിഭാഗങ്ങളിലായി 174 കിടക്കകളാണ് സജ്ജീകരിക്കുക. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ആണ് കെട്ടിടത്തിന്റെ നിർമ്മാണ ചുമതല. ആശുപത്രിയുടെ പ്രവർത്തി പൂർത്തിയാകുന്നതോടെ ജില്ലയിലെ തന്നെ ഏറ്റവും മികച്ച സർക്കാർ ആശുപത്രിയായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മാറും