ദമ്പതികളെ ആക്രമിച്ച അഞ്ചു പേർക്കെതിരെ വധശ്രമത്തിന് കേസ്

ദമ്പതികളെ ആക്രമിച്ച അഞ്ചു പേർക്കെതിരെ വധശ്രമത്തിന് കേസ്

വളപട്ടണം: വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ദമ്പതികളെയും മകനെയും മർദ്ദിച്ച അഞ്ചു പേർക്കെതിരെ പരാതിയിൽ വധശ്രമത്തിന് പോലീസ് കേസെടുത്തു. അഴീക്കോട് ചാലിൽ വായാപ്പറമ്പ് സ്വദേശി ടി.പി.സഹീദിൻ്റെ (48) പരാതിയിലാണ് കണ്ടാലറിയാവുന്ന അഞ്ചംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 19 ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്കാണ് സംഭവം. ഭാര്യാസഹോദരിയുടെ വിവാഹത്തിനെത്തിയ പരാതിക്കാരനെ അയനിവയൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപം വെച്ച് വീട്ടിൽ പോകുന്ന സമയത്ത് കണ്ടാലറിയാവുന്ന അഞ്ചു പേർ ഭാരമുള്ള വസ്തുകൊണ്ട് തലക്കിടിക്കുകയും തടയാൻ ചെന്ന ഭാര്യയെയും മകനെയും മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നു. വധശ്രമത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.