അരളിപ്പൂവിന് തത്കാലം വിലക്കില്ല; വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം ബോർഡ്

അരളിപ്പൂവിന് തത്കാലം വിലക്കില്ല; വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം ബോർഡ്

ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് തത്കാലം വിലക്കില്ലെന്ന് തിരുവനന്തപുരം ദേവസ്വം ബോര്‍ഡ്. അരളി പൂവിന് വിഷാംശം ഉണ്ടെന്ന റിപ്പോർട്ട് കിട്ടിയില്ലെന്നാണ് തിരുവനന്തപുരം ദേവസ്വം ബോർഡ് വിശദീകരിക്കുന്നത്. ഇത് സംബന്ധിച്ച് ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ മാത്രം നടപടി സ്വീകരിക്കൂ എന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിരിക്കുന്നത്.

യുകെയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തി കുഴഞ്ഞുവീണ് മരിച്ച നഴ്സ് സൂര്യ സുരേന്ദ്രന്‍റെ മരണത്തിന് കാരണം അരളിപ്പൂവാണെന്ന് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നലെ പുറത്ത് വന്നിരുന്നു. അയല്‍വാസികളോട് യാത്ര പറയാനെത്തിയപ്പോള്‍ അശ്രദ്ധമായി അരളിപ്പൂവ് ചവയ്ക്കുകയും കുറച്ച് ഭാഗം അറിയാതെ വിഴുങ്ങുകയും ചെയ്തിരുന്നുവെന്നാണ് സൂചന. ആന്തരിക അവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം കൂടി പുറത്ത് വന്നാലെ മരണകാരണം അന്തിമമായി വ്യക്തമാകൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.