ഹജ്ജ് സേവന കേന്ദ്രം തുറന്നു
ഹജ്ജ് സേവന കേന്ദ്രം തുറന്നു

  
മട്ടന്നൂർ :കണ്ണൂര്‍ വിമാനത്താവളം വഴി ഹജ്ജിന് പോകുന്ന ഹാജിമാര്‍ക്കും, അവരുടെ സഹായികള്‍ക്കും വേണ്ടി  കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്., എസ്.എസ്.എഫ്. എന്നിവരുടെ നേത്വത്വത്തില്‍ ആരംഭിക്കുന്ന ഹജ്ജ് സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം പി. പുരുഷോത്തമന്‍ നിര്‍വഹിച്ചു.
അഷറഫ് സഖാഫി കാടാച്ചിറ അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ മേഖലയില്‍ നിന്നും ഹജ്ജിന്  പോകുന്നവര്‍ക്കുള്ള  യാത്രയയപ്പും പ്രാര്‍ത്ഥന സംഗമം നടന്നു. 
  പ്രാര്‍ത്ഥനക് സഅദ് തങ്ങള്‍ ഇരിക്കൂര്‍ നേത്യത്വം നല്‍കി. വായാന്തോട്- അഞ്ചരക്കണ്ടി റോഡില്‍ പള്ളിക്ക് സമീപമാണ് സേവനകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്.