കണ്ണൂർ യൂണിവേഴ്‌സിറ്റി ബി എസ് സി കമ്പ്യൂട്ടർ സയൻസിൽ ഒന്നും രണ്ടും റാങ്ക് ഇരിട്ടി എം ജി കോളേജിൽ

കണ്ണൂർ യൂണിവേഴ്‌സിറ്റി ബി എസ് സി കമ്പ്യൂട്ടർ സയൻസിൽ ഒന്നും രണ്ടും റാങ്ക് ഇരിട്ടി എം ജി കോളേജിൽ 


ഇരിട്ടി: കണ്ണൂർ യൂണിവേഴ്‌സിറ്റി ബിഎസ് സി കമ്പ്യൂട്ടർ സയൻസിൽ ഇരിട്ടി മഹാത്മാ ഗാന്ധി കോളേജ് വിദ്യാർഥികൾ  ഒന്നും രണ്ടും റാങ്ക് നേടി. കൂട്ടുപുഴ പേരട്ട  സ്വദേശിനി രഞ്ജിനി തോമസും, മനേക്കര സ്വദേശി ടി.കെ. വൈഷ്ണവുമാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത്. 
അബുദാബിയിൽ ഇലട്രീഷ്യനായി ജോലിചെയ്യുന്ന  പേരട്ടയിലെ തോമസ് കണ്ടങ്കേരിയുടെയും പി.ജെ. ഷൈനിയുടെയും മകളാണ് രഞ്ജിനി തോമസ്. മനേക്കര സിംഫണി തൈക്കണ്ടിക്കുനിയിൽ പി.പി. പ്രകാശന്റെയും ഷീനയുടെയും മകനാണ് വൈഷ്ണവ്.