മട്ടന്നൂർ കൊടോളിപ്രം പുൽപ്പക്കരിയിൽ ഇടിമിന്നലേറ്റ് രണ്ടുപേർക്ക് പരിക്ക്

മട്ടന്നൂർ കൊടോളിപ്രം പുൽപ്പക്കരിയിൽ ഇടിമിന്നലേറ്റ് രണ്ടുപേർക്ക് പരിക്ക്

മട്ടന്നൂർ : കൊടോളിപ്രം പുൽപ്പക്കരിയിൽ ഇടിമിന്നലേറ്റ് രണ്ടുപേർക്ക് പരിക്കേറ്റു. പുൽപ്പക്കരിയിലെ മുരളീധരന്റെ വീട്ടിലാണ് ഇടിമിന്നലേറ്റത്. മുരളീധരന്റെ ഭാര്യ പി. ജിഷ, മകൻ ധ്യാൻകൃഷ്ണ എന്നിവർക്ക് പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീടിന് ഇടിമിന്നലിൽ നാശനഷ്ടമുണ്ടായി.

മട്ടന്നൂർ ശ്രീശബരി ട്രാവൽസ് ഉടമ മരുതായിയിലെ കെ.വത്സന്റെ വീട്ടുചുമർ ഇടിമിന്നലേറ്റ് പിളർന്നു. വത്സന്റെ ഭാര്യ ബീനയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. മട്ടന്നൂർ മേഖലയിൽ കനത്ത മഴയിലും കാറ്റിലും വൈദ്യുതിക്കമ്പിയിൽ മരക്കൊമ്പുകൾ പൊട്ടിവീണ് പലയിടത്തും വൈദ്യുതിബന്ധം നിലച്ചു.