ഗാർഹീകപീഡനം മൂന്നു പേർക്കെതിരെ കേസ്

ഗാർഹീകപീഡനം മൂന്നു പേർക്കെതിരെ കേസ്

വെള്ളരിക്കുണ്ട്. വിവാഹ ശേഷം കൂടുതൽ സ്വർണ്ണം ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. കനകപ്പള്ളി കല്ലുവെട്ടുക്കുഴി സ്വദേശിനിയായ 23 കാരിയുടെ പരാതിയിലാണ് ഭർത്താവ് പരപ്പ കനകപ്പളളി കല്ലുവെട്ടുക്കുഴി സ്വദേശി കെ.ജെ. അനിൽ, ബന്ധുക്കളായ അച്ചാമ്മ ,രാജിഷിജു എന്നിവർക്കെതിരെ കേസെടുത്തത്.2021 നവമ്പർ 18 ന് ആയിരുന്നു വിവാഹം. കൂടുതൽ സ്വർണ്ണം ആവശ്യപ്പെട്ട്ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതിനിടയിൽ ഇക്കഴിഞ്ഞ 15 ന്ബുധനാഴ്ച പുലർച്ചെ മൂന്നു മണിക്ക് ഭർത്താവ് യുവതിയെ കട്ടിലിൽ നിന്നും മുടിക്ക് പിടിച്ച് താഴേക്ക് തള്ളിയിടുകയും പിന്നീട് ഓട്ടോയിൽ കൊണ്ടുപോയി യുവതിയുടെ വീടിന് സമീപം വെച്ച് ഓട്ടോയിൽ നിന്നും തള്ളിയിട്ട് പരിക്കേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.