മൂന്ന് സംസ്ഥാനങ്ങളിൽ സിഎഎ വഴി പൗരത്വം നൽകി ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ സിഎഎ വഴി പൗരത്വം നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പൗരത്വത്തിനായി ലഭിച്ച ആദ്യ അപേക്ഷകൾ പ്രകാരം ഇന്നാണ് പൗരത്വം നൽകിയത്. പശ്ചിമ ബംഗാൾ, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പൗരത്വം നൽകിയത്.
പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ എതിർപ്പുകൾ മറികടന്നാണ് പൗരത്വം നൽകിയത്.