കഴിഞ്ഞ ദിവസം വനത്തിനുള്ളിലെ കൃഷി സ്ഥലത്ത് കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.

കഴിഞ്ഞ ദിവസം വനത്തിനുള്ളിലെ കൃഷി സ്ഥലത്ത് കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പേരി സ്വദേശി കുഴിമുള്ളിൽ തോമസ് (80) നെ കൃഷിയിടത്തിൽ വനത്തോട് ചേർന്ന പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആറ് ദിവസമായി ഇദ്ദേഹത്തെ കൃഷിയിടത്ത് നിന്ന് കാണാതായതിനെ തുടർന്ന് പോലീസ് നായയുടെ സാന്നിധ്യത്തിൽ വനത്തിലും പരിസര പ്രദേശങ്ങളിലും പോലീസും ,നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി ബൈജു കുരിശ്ശുംമൂട്ടിൽ, ചെമ്പേരി സ്വദേശി റോബിൻസ് കുരികിലംകാട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. ഇന്ന് നടത്തിയ തിരച്ചിലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വഴി തെറ്റി വനത്തിനുള്ളിലൂടെ ബഹുദൂരം സഞ്ചരിച്ച് മടങ്ങിവന്നതാണ് എന്ന് കരുതുന്നു. 6 ദിവസമായി ഭക്ഷണവും വെള്ളവും ലഭിക്കാതെ വന്നതാണ് മരണകാരണം എന്ന് കരുതുന്നു. 

പയ്യാവ്വൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.