ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി : തില്ലങ്കേരിപഞ്ചായത്ത് ഓഫീസിന് മുന്നിൽബിജെപി മാർച്ചും ധർണ്ണയും നടത്തി

ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി : തില്ലങ്കേരിപഞ്ചായത്ത് ഓഫീസിന് മുന്നിൽ
ബിജെപി മാർച്ചും ധർണ്ണയും നടത്തി 


ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തില്ലങ്കേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തി. കേന്ദ്രസർക്കാറിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി 90  ശതമാനത്തിലധികം പൂർത്തിയായി കഴിഞ്ഞിട്ടും  അവശേഷിക്കുന്ന പ്രവർത്തികളുടെ തടസ്സം നീക്കാൻ കഴിയാത്തത്  പഞ്ചായത്ത് ഭരണാധികാരികളുടെ അനാസ്ഥയാണെന്ന്  ആരോപിച്ചായിരുന്നു ധർണ്ണ.  തില്ലങ്കേരി വില്ലേജ് ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച മാർച്ച്  ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കൂട്ട ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. തുടർന്ന്  ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ  ഒ ബി സി മോർച്ച ജില്ലാ പ്രസിഡണ്ട് വിജയൻ വട്ടിപ്രം ഉദ്ഘാടനം ചെയ്തു. എം. വി.  ശ്രീധരൻ അധ്യക്ഷനായി. ബിജെപി സംസ്ഥാന കൗൺസിൽ അംഗം വി.വി. ചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ എൻ. മനോജ്, ആനന്ദവല്ലി മറ്റ് നേതാക്കളായ എം. ബാബു, അക്ഷയ് തില്ലങ്കേരി തുടങ്ങിയവർ സംസാരിച്ചു.