കേളകം ചെട്ടിയാംപറമ്പിൽ റബ്ബർ മരങ്ങൾ വെട്ടി നശിപ്പിച്ചതായി പരാതി

കേളകം ചെട്ടിയാംപറമ്പിൽ റബ്ബർ മരങ്ങൾ വെട്ടി നശിപ്പിച്ചതായി പരാതി


കേളകം: കേളകം ചെട്ടിയാംപറമ്പ് നരിക്കടവിൽ
റബർ മരങ്ങൾ വ്യാപകമായി വെട്ടി നശിപ്പിച്ചതായി പരാതി. നരിക്കടവ് സ്വദേശി അഞ്ചാനിക്കൽ അരുണിൻ്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ റബ്ബർ മരങ്ങളാണ് സാമൂഹ്യവിരുദ്ധർ വെട്ടി നശിപ്പിച്ചത്. ടാപ്പിംഗ് ആരംഭിക്കാൻ പ്രായമായ മരത്തിൻറെ ഇരുവശങ്ങളിലും ആണ് മൂർച്ചയുള്ള ആയുധം കൊണ്ട് വെട്ടി തൊലി കളഞ്ഞത്. സംഭവത്തെത്തുടർന്ന് കേളകം പോലീസിൽ പരാതി നൽകി.