അർദ്ധരാത്രിയിൽ വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പുന്നപ്രയിലെ മത്സ്യത്തൊഴിലാളികൾ

അർദ്ധരാത്രിയിൽ വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പുന്നപ്രയിലെ മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ: തീരദേശത്ത് അപ്രഖ്യാപിത വൈദ്യുതി മുടക്കത്തെ തുടർന്ന് അർദ്ധരാത്രിയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ നാട്ടുകാരാണ് പുന്നപ്ര കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത്. വൈദ്യുതി ഇല്ലാതായതിനെ തുടർന്ന് നാട്ടുകാർ പല തവണ കെഎസ്ഇബിയിലേക്ക് വിളിച്ചെങ്കിലും ഫോണെടുത്തില്ല. ശേഷം നാട്ടുകാർ ഓഫീസിലെത്തിയപ്പോൾ ഒരു ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്. 2.45 ഓടെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചതോടെയാണ് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ച് പിരിഞ്ഞു പോയത്.