കൊച്ചി പനമ്പള്ളി നഗറിൽ നടുറോഡിൽ നവജാതശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞതായി സിസി ടിവി ദൃശ്യങ്ങളിൽ; കുഞ്ഞിനെ പാക്കറ്റിലാക്കി വലിച്ചെറിഞ്ഞു കൊന്നതെന്ന് പൊലീസ്; നടുക്കുന്ന ക്രൂരതയിൽ സമീപത്തെ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചു അന്വേഷണം തുടങ്ങി പൊലീസ്

സമീപത്തുള്ള ഫ്‌ളാറ്റിൽനിന്ന് ഒരു പൊതി റോഡിലേക്കു വന്നു വീഴുന്നതാണു സിസിടിവി ദൃശ്യങ്ങളിലുള്ളത്. രാവിലെ എട്ടേകാലോടെയാണു സംഭവം. റോഡിലേക്ക് എന്തോ വന്നു വീണതു കണ്ട് എത്തിയവർ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും അവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ആരാണ് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത് എന്നത് കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.

21 ഫ്‌ളാറ്റുകളാണ് പ്രദേശത്ത് ആകെയുള്ളത്. ഇതിൽ മൂന്നെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. അവിടെ താമസക്കാരൊന്നും ഇല്ലായിരുന്നു എന്നാണ് സമീപത്തുള്ളവർ പറയുന്നത്. ആരെങ്കിലും അവിടേക്ക് ഈ ദിവസങ്ങളിൽ വന്നിട്ടുണ്ടോ എന്നും ജോലിക്കാർ ആരെങ്കിലും അവിടെ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിച്ചുവരുന്നു.

ഈ അടുത്ത പ്രദേശങ്ങളിൽ ഗർഭിണികളായി ആരും ഉണ്ടായിരുന്നതായി അറിയില്ലെന്ന് ആശാപ്രവർത്തക പൊലീസിനോട് പറഞ്ഞു. ഫ്‌ളാറ്റിൽ അസ്വാഭാവികമായി ആരെയും കണ്ടിട്ടില്ലെന്ന് സുരക്ഷാജീവനക്കാരനും മൊഴി നൽകി. സംഭവത്തിൽ ഫ്‌ളാറ്റിൽ താമസിക്കുന്നവരിൽ നിന്നും മറ്റു സമീപ വാസികളിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്