കളിക്കുന്നതിനിടെ ഊഞ്ഞാലിൽ നിന്നും വീണ് പരിക്കേറ്റ കുഞ്ഞ് മരിച്ചു; ചികിത്സയിലിരിക്കെ ദാരുണമായി മരിച്ചത് ഒന്നര വയസ്സുകാരി നൈറാ രാജ്

കളിക്കുന്നതിനിടെ ഊഞ്ഞാലിൽ നിന്നും വീണ് പരിക്കേറ്റ കുഞ്ഞ് മരിച്ചു; ചികിത്സയിലിരിക്കെ ദാരുണമായി മരിച്ചത് ഒന്നര വയസ്സുകാരി നൈറാ രാജ്


കോഴിക്കോട്: സഹോദരിയോടൊപ്പം ഊഞ്ഞാലിൽ കളിച്ചു കൊണ്ടിരിക്കെ വീണു പരുക്കേറ്റ കുട്ടി മരിച്ചു. കക്കട്ട് മധുകുന്ന് എ.ആർ.രജീഷിന്റെ മകൾ നൈറാ രാജ് (ഒന്നര വയസ്സ്) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.