പൂ​ച്ച​ക​ളെ രാ​ത്രി​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോയി ചാ​ക്കി​ൽ നി​റ​ച്ച് ബി​രി​യാ​ണി ക​ട​ക​ളി​ൽ വി​ൽക്കുന്നു; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മൃ​ഗ​സ്നേ​ഹി


പൂ​ച്ച​ക​ളെ രാ​ത്രി​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോയി ചാ​ക്കി​ൽ നി​റ​ച്ച് ബി​രി​യാ​ണി ക​ട​ക​ളി​ൽ വി​ൽക്കുന്നു; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മൃ​ഗ​സ്നേ​ഹി


തെ​രു​വ് മൃ​ഗ​ങ്ങ​ൾ​ക്ക് ന​ഗ​രം എ​ത്ര​ത്തോ​ളം സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മങ്ങളോട് സം​സാ​രി​ക്കു​ന്ന മൃ​ഗ​സ്‌​നേ​ഹി, വ​ഴി​യോ​ര​ങ്ങ​ളി​ൽ കാ​ണു​ന്ന പൂ​ച്ച​ക​ളു​ടെ അ​വ​സ്ഥ​യെ കു​റി​ച്ച് തു​റ​ന്നു പ​റ​യു​ക‍​യാ​ണ്. തെ​രു​വി​ൽ കാ​ണു​ന്ന പൂ​ച്ച​ക​ളെ ആ​ളു​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വ​ലി​യ ചാ​ക്കു​ക​ളി​ൽ നി​റ​ച്ച്, വ​ഴി​യോ​ര ബി​രി​യാ​ണി ക​ട​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും റ​സ്‌​റ്റോ​റ​ന്‍റു​ക​ളി​ലും വി​ൽ​ക്കു​ന്ന കാഴ്ചയുടെ ദൃ​ക്‌​സാ​ക്ഷി​യാ​ണ് താ​നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ജോ​ഷ്വ എ​ന്ന കോ​ളേ​ജ് വി​ദ്യാ​ർ​ഥി​യാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന​ സംഭവം മാ​ധ്യ​മ​ങ്ങ​ളോ​ട് വി​വ​രി​ച്ച​ത്.”​അ​ർ​ദ്ധ​രാ​ത്രി​യി​ൽ ഒ​രാ​ൾ ബാ​ഗു​ക​ൾ വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​ത് ഞാ​ൻ ക​ണ്ടു. ഞാൻ അടുത്ത് എത്തുമ്പോഴേക്കും അ​വ​ൻ ബാ​ഗു​ക​ൾ മ​റ​യ്ക്കാ​ൻ ഒ​രു മൂ​ല​യി​ലേ​ക്ക് മാ​റ്റി. ഞാ​ൻ അ​വ​ന്‍റെ അ​ടു​ത്തെ​ത്തി കാ​ര്യം അ​ന്വേ​ഷി​ച്ച​പ്പോ​ൾ പൂ​ച്ച​ക​ളെ പി​ടി​ക്കാ​ൻ അ​വി​ടെ വ​ന്ന​തി​നെ​ക്കു​റി​ച്ച് എന്നോട് പ​റ​ഞ്ഞു.

ഉ​ട​ൻ ത​ന്നെ ആ ​മ​നു​ഷ്യ​ൻ ത​ന്നെ ത​ള്ളി​യി​ടു​ക​യും അവിടെ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു, എ​ന്നാ​ൽ മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം അ​വ​നെ പി​ന്തു​ട​രു​ക​യും സം​ഭ​വ​ത്തി​ന് പി​ന്നി​ലെ ചി​ല സ​ത്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ജോ​ഷ്വ പ​റ​ഞ്ഞു. ഈ ​വി​ഷ​യ​ത്തി​ൽ ത​നി​ക്ക് ശാ​ന്ത​നാ​യി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ടു​ത്ത ദി​വ​സം തെ​രു​വി​ലി​റ​ങ്ങി​യ​പ്പോ​ൾ 10-15 പൂ​ച്ച​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ചാ​ക്കി​നു​ള്ളി​ൽ നി​റ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യെ​ന്നും, പി​ന്നീ​ട് മോ​ചി​പ്പി​ച്ച​താ​യും ജോ​ഷ്വ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

“ഇ​തി​ൽ വ​ൻ സം​ഘ​മു​ണ്ട്. ഒ​ന്നു​കി​ൽ അ​വ​ർ ഈ ​പൂ​ച്ച​ക​ളെ വ​ഴി​യോ​ര ക​ട​ക​ളി​ൽ വി​ൽ​ക്കു​ക​യും സ്വ​യം ഭ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു (സാ​ധാ​ര​ണ മാം​സ​ത്തി​ന് പ​ക​ര​മാ​യി),” ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രാ​ത്രി​യി​ൽ ന​ട​ക്കു​ന്നു. ഇ​ത് തു​ട​രു​ക​യാ​ണെ​ങ്കി​ൽ, ന​ഗ​രം സു​ര​ക്ഷി​ത​മാ​ണോ എ​ന്ന് ചി​ന്തി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും ജോ​ഷ്വ വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

പോ​ലീ​സും മൃ​ഗ​സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ത്ഥി​ച്ചു. ചെ​ന്നൈ​യി​ലെ എ​ഗ്മോ​റി​ലെ (ഇ​പ്പോ​ൾ എ​ല​മ്പൂ​രി​ലെ) കി​ൽ​പോ​ക്ക് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. അ​ല​ഞ്ഞു​തി​രി​യു​ന്ന മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ, സ​മൂ​ഹ​ത്തി​ന് മൃ​ഗ​ങ്ങ​ളെ എ​ന്നെ​ന്നേ​ക്കു​മാ​യി ന​ഷ്ട​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. “ഭാ​വി​യി​ൽ, കു​ട്ടി​ക​ൾ പൂ​ച്ച​ക​ളെ കാ​ർ​ട്ടൂ​ണു​ക​ളി​ലോ മൃ​ഗ​ശാ​ല​യി​ലോ മാ​ത്ര​മേ കാ​ണൂ,” ജീ​വി​ക​ളെ ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്ന് ജോ​ഷ്വ അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെയ്തു.