പാലക്കാട് ടാങ്കര്‍ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗന് ദാരുണാന്ത്യം

പാലക്കാട് : കുളപുളളി ചുവന്ന ഗേറ്റില്‍ ടാങ്കര്‍ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വാവന്നൂര്‍ സ്വദേശിയായി നാടാന്‍പാട്ട് കലാകാരന്‍ രതീഷ് തിരുവരംഗന്‍ മരിച്ചു.
പട്ടാമ്പിയിലേക്ക് പോകുകയായിരുന്ന ഓട്ടേറിക്ഷ ഐ പി ടി കോളേജിന് സമീപം എതിരെ വന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. മരിച്ച രതീഷ് നാടന്‍പാട്ട് കലാരംഗത്ത് സജീവ സാന്നിധ്യമാണ്. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോര്‍ച്ചറി സൂക്ഷിച്ചിരിക്കുകയാണ് .