പാലക്കാട് ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക്എത്തിച്ചു നൽകിയില്ല; ആറംഗ സംഘം ഹോട്ടലുടമയെ മർദ്ദിച്ച് കട അടിച്ചു തകർത്തു

പാലക്കാട് ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക്എത്തിച്ചു നൽകിയില്ല; ആറംഗ സംഘം ഹോട്ടലുടമയെ മർദ്ദിച്ച് കട അടിച്ചു തകർത്തു


പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.


പാലക്കാട് : നാട്ടുകല്ലില്‍ കാറിലേക്ക് ഭക്ഷണം എത്തിക്കാഞ്ഞതിന് ഹോട്ടലുടമയും കടയും യുവാക്കള്‍ മര്‍ദ്ദിച്ചു. രാത്രി 9.30-ഓടെ കാറിലെത്തിയ യുവാക്കൾ ഭക്ഷണം ഓർഡർചെയ്യുകയും പുറത്തുനിർത്തിയ കാറിലേക്ക് എത്തിച്ചുനൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. പുറത്ത് നിര്‍ത്തിയ കാറിലേക്ക് ഭക്ഷണം എത്തിച്ച് നല്‍കാനാകില്ലെന്ന് പറഞ്ഞതാണ് പ്രകോപിപ്പിച്ചത്.

കടയിലെ ഫര്‍ണ്ണിച്ചറുകളും ഗ്ലാസുകളും സംഘം തകര്‍ത്തിട്ടുണ്ട്.യാസ് കഫേ ഉടമ സര്‍ജലിനാണ് മര്‍ദ്ദനമേറ്റത്. പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. 50000 രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ പറയുന്നു.