ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്


ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്


മസ്കത്ത്: ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. ജൂണ്‍ ഒന്നിനും ഏഴിനും ഇടയിലുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. കോഴിക്കോട്,  കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള ആകെ 14 സര്‍വീസുകളാണ് റദ്ദാക്കിയത്. 

ജൂണ്‍ ഒന്ന് മുതല്‍ ഏഴുവരെയുള്ള കണ്ണൂര്‍-മസ്കത്ത്-കണ്ണൂര്‍ വിമാന സര്‍വീസുകളും തിരുവനന്തപുരം-മസ്കത്ത്-തിരുവനന്തപുരം വിമാന സര്‍വീസുകളും റദ്ദാക്കി. ജൂണ്‍ രണ്ട് മുതല്‍ ഏഴുവരെയുള്ള കോഴിക്കോട്-മസ്കത്ത്-കോഴിക്കോട് വിമാന സര്‍വീസുകളും റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. സര്‍വീസ് ഓപ്പറേഷനിലെ പ്രശ്നങ്ങളെ തുടര്‍ന്നാണ് റദ്ദാക്കല്‍ എന്നാണ് അറിയിച്ചിരിക്കുന്നത്.

വിമാന സര്‍വീസ് റദ്ദാക്കിയത് സംബന്ധിച്ചുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ അറിയിപ്പ്